മറഡോണ പോയ് മറഞ്ഞത് കേരളത്തില്‍  വീണ്ടുമെത്താനുള്ള  മോഹം ബാക്കി വെച്ച് -ബോബി ചെമ്മണ്ണൂര്‍ 

കോഴിക്കോട് - കാല്‍പന്തുകളിയുടെ വേറിട്ട ആരാധനയെ തിരിച്ചറിഞ്ഞ ദൈവത്തിന്റെസ്വന്തം നാട്ടിലേക്ക് ഒരിക്കല്‍ കൂടിതിരിച്ചുവരണമെന്ന മോഹം ബാക്കിയാക്കിയാണ് ഫുട്‌ബോള്‍ ഇതിഹാസംഡീഗോ മറഡോണ കാലയവനികക്കുള്ളിലേക്ക് നടന്നുനീങ്ങിയത്. ഏകദേശം പത്ത് വര്‍ഷംമുമ്പാണ് മറഡോണ ഫുട്‌ബോള്‍ ആരാധനയുടെ വേറിട്ട കാഴ്ചകള്‍കൊണ്ട് പ്രശസ്തമായ കേരളത്തിലെത്തുന്നത്. ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിന്റെ ബ്രാന്റ് അംബാസഡര്‍ എന്ന നിലയ്ക്ക് കണ്ണൂരിലെ ബോബി മറഡോണ ജ്വല്ലേഴ്‌സ് ഉദ്ഘാടനം ചെയ്യുവാനാണ് അദ്ദേഹം ആദ്യമായി കേരളത്തിലെത്തിയത്. കേരളത്തിന്റെ തെക്കു മുതല്‍ വടക്കുവരെയുള്ള ഫുട്‌ബോള്‍ ആരാധകര്‍ അന്ന് ലോക സോക്കര്‍ഇതിഹാസത്തെ  കാണുവാനായി ഓടിയെത്തിയത്. ലക്ഷക്കണക്കിന് പേരുടെ ആരാധനപ്രകടനങ്ങള്‍ അന്ന്‌സമ്മാനിച്ചത് ഒരിക്കലും മറക്കാത്ത കുറെ ഓര്‍മ്മകളായിരുന്നു.
ഏതാനും മാസങ്ങള്‍ക്ക്മുമ്പ് ഇദ്ദേഹത്തെ പോയി കണ്ട ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ ബോബി ചെമ്മണ്ണൂരിനോട് അസുഖം ഭേദമായി ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും  ദൈവത്തിന്റെസ്വന്തം 
നാട ്ഞാന്‍ സന്ദര്‍ശിക്കുമെന്ന് പറഞ്ഞതായി ബോബിചെമ്മണ്ണൂര്‍ മലയാളം ന്യൂസിനോട് പറഞ്ഞു.
പത്ത് വര്‍ഷം മുമ്പാണ് ബോബി ചെമ്മണ്ണൂര്‍ ഫുട്‌ബോള്‍ആരാധന മൂത്ത് മറഡോണയെ ദുബായിയിലെ വീട്ടില്‍ വെച്ച്കാണുന്നത്. ചെറുപ്പംമുതല്‍ താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തോട് തന്റെ ജ്വല്ലറിയുടെ ബ്രാന്റ് അംബസഡറായി നില്‍ക്കാമോഎന്ന് വെറുതെ ചോദിക്കുകയായിരുന്നു. ബോബിയുടെ ഫുട്‌ബോളടക്കം കായിക വിനോദങ്ങളോടുള്ള താല്പര്യം അറിഞ്ഞ മറഡോണ ഉടനെ സമ്മതം മൂളുകയായിരുന്നു. ഇതിന് ശേഷം ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഷാര്‍ജ ബ്രാഞ്ച് അടക്കമുള്ളവ ഉദ്ഘാടനം ചെയ്തതും മറഡോണയായിരുന്നു. അന്ന് തുടങ്ങിയ വ്യക്തിബന്ധമാണ് അദ്ദേഹവുമായി ബോബിചെമ്മണ്ണൂരിനുള്ളത്. ഒരു പക്ഷെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയ്ക്ക് മറഡോണയുമായി ഏറ്റവുംഅടുത്ത വ്യക്തിബന്ധമുള്ള മലയാളിയും ഇദ്ദേഹമായിരിക്കാം. ഒരു പതിറ്റാണ്ട് നീണ്ട ബന്ധത്തിനിടയില്‍ മറഡോണ എന്ന മനുഷ്യനില്‍ താന്‍ കണ്ട ഏറ്റവും വലിയ രണ്ട് കാര്യങ്ങള്‍ അദ്ദേഹത്തിന്റെ നിഷ്‌കളങ്കതയും സത്യസന്ധതയുമായിരുന്നുവെന്ന് ബോബിചെമ്മണ്ണൂര്‍ ഓര്‍ക്കുന്നു. 
 

Latest News