തിരുവനന്തപുരം- പോലീസ് ഭേദഗതി പിൻവലിക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഓർഡിനൻസ് പിൻവലിക്കാൻ ചൊവാഴ്ച ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. നിയമസഭയിൽ വിശദമായി ചർച്ച ചെയ്ത ശേഷം മാത്രമേ പുതിയ നിയമം പാസാക്കൂവെന്ന് സർക്കാർ വ്യക്തമാക്കി. നിലവിലുള്ള പോലീസ് ആക്ടിൽ 118 എ എന്ന വകുപ്പ് കൂട്ടിച്ചേർക്കാനായിരുന്നു മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്തിരുന്നത്. വിവാദമായതിനെ തുടർന്നാണ് ഇത് പിൻവലിച്ചത്.