തൊടുപുഴ-കോവിഡ് കാലം നമ്മുടെ ജീവിതമാകെ മാറ്റി മറിച്ചു. ഇപ്പോഴിതാ ഇടുക്കിയില്‍ നിന്ന് വയനാട്ടിലേക്ക് ഹെലികോപ്റ്ററില്‍ പറന്ന് നവവധു എത്തി. വണ്ടന്‍മേട് ചേറ്റുക്കുഴി ബേബിയുടെ മകള്‍ മരിയയാണ് വിവാഹത്തിനായി ഹെലികോപ്റ്റര്‍ ബുക്ക് ചെയ്ത് വയനാട്ടിലെത്തിയത്. 14 മണിക്കൂറോളം വരുന്ന യാത്ര ഒഴിവാക്കാനാണ് നാലര ലക്ഷം രൂപയോളം ചിലവഴിച്ച് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്. കോവിഡ് പശ്ചാത്തലത്തില്‍ മരിയയും ആടിക്കൊല്ലി സ്വദേശി വൈശാഖും തമ്മിലുളള വിവാഹത്തിന് വയനാട്ടിലെത്താന്‍ വേണ്ടിയാണ് നാലര ലക്ഷം രൂപയോളം ചിലവഴിച്ച് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്. രാവിലെ 9 മണിയോടെ ഇടുക്കിയില്‍ നിന്ന് പുറപ്പെട്ട് 10.20 ആകുമ്പോഴേക്കും വധു വയനാട്ടിലെത്തി. മരിയയും വൈശാഖും തമ്മിലുള്ള വിവാഹം മെയ് മാസത്തില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീണ്ടുപോകുകയായിരുന്നു. വിവാഹ ശേഷം ഹെലികോപ്റ്ററില്‍ തന്നെ കുടുംബം ഇടുക്കിയിലേക്ക് മടങ്ങി.