തിരുവനന്തപുരം- വിവാദമായ പോലീസ് നിയമഭേദഗതി നടപ്പിലാക്കുന്നതിന് മുമ്പ് പോലീസ് ആസ്ഥാനത്ത്‌നിന്ന് നിയമോപദേശം തേടണമെന്ന് ഡി.ജി.പി. സർക്കുലറിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവിലുള്ള നിയമം നടപ്പിലാക്കരുതെന്ന് പോലീസ് ഉദ്യോഗസ്ഥർക്കുള്ള സർക്കുലറിൽ ഡി.ജി.പി നിർദ്ദേശിച്ചിരിക്കുന്നത്.
21-ാം തിയതി ഇറങ്ങിയ ഓർഡിനൻസിൽ 118 എ വകുപ്പ് ചേർത്തിട്ടുള്ള സഹചര്യത്തിൽ ആ വകുപ്പ് അനുസരിച്ച് കേസെടുക്കാൻ പരാതികൾ ലഭിക്കാൻ ഇടയുണ്ട്. നിയമനടപടി സ്വീകരിക്കുന്നതിന് മുനപ് പോലീസ് ആസ്ഥാനത്തെ ലീഗൽ സെല്ലുമായി ബന്ധപ്പെട്ട് വിശദീകരണം തേടണം എന്നാണ് സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഗവർണർ ഒപ്പിട്ട ഓർഡിനൻസ് ഇതേവരെ പിൻവലിച്ചിട്ടില്ല. പ്രാബല്യത്തിലുള്ള നിയമം ഭേദഗതി ചെയ്യുകയോ പിൻവലിക്കുകയോ വേണം. താൽക്കാലികമായി മരവിപ്പിക്കാനാകില്ല. പിൻവലിക്കാൻ റിപ്പീലിംഗ് ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നുണ്ട്.