കൊച്ചി- തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി.
നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ കാക്കനാട്ടെ ജില്ലാ ജയിലിലാണ് ശിവശങ്കര്‍.
ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും. തിങ്കളാഴ്ചയാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ എറണാകുളം സെഷന്‍സ് കോടതി കസ്റ്റംസിന് അനുമതി നല്‍കിയത്.