മക്കരപറമ്പ് (മലപ്പുറം)- സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലാ മുശാവറ അംഗവും അബൂദാബി കേന്ദ്രികരിച്ചുള്ള സുന്നി സെന്റര്‍ ജംഇയ്യത്തുല്‍ ഉലമ ഇസ്്‌ലാമിക് സെന്റര്‍ സ്ഥാപകനുമായ കാളാവ് സെയ്തലവി മുസ്്‌ലിയാര്‍ (73) നിര്യാതനായി. ദിവസങ്ങളായി രോഗബാധിതനായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ഏഴേ മുക്കാലോടെയാണ് മരിച്ചത്.
മഞ്ചേരി നെല്ലിക്കുത്ത് പരേതരായ പാലക്കതൊണ്ടി അഹമ്മദ് -അങ്ങാടിപ്പുറം പുത്തനങ്ങാടി
പുല്ലൂര്‍ശക്കാട്ടില്‍ ആയിശ ദമ്പതികളുടെ മൂത്ത മകനായി 1947 ലാണ് ജനനം. തമിഴ്‌നാട് നീലഗിരി, മാളിയേക്കല്‍, കരുളായി, മോങ്ങം, കാനര്‍, തിരൂര്‍ തലക്കടത്തൂര്‍, പുന്നിയൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നെല്ലിക്കുത്ത് ബാപ്പുട്ടി മുസ്്‌ല്യാരുടെ ശിഷ്യനായി ദര്‍സ് പഠനവും ദീനീ സേവനവും നടത്തി. 1965 മുതല്‍ കര്‍ണാടക കൊടുക്, ഉദുക്കേരി, തൃശൂര്‍ വടക്കേ പൂന്നിയൂര്‍ എന്നിവിടങ്ങളില്‍ മദ്‌റസ പ്രധാന അധ്യാപകന്‍, മസ്ജിദ് ഇമാം, മഹല്ല് ഖത്തീബ് നിലകളില്‍ സേവനം ചെയ്തു. രാമപുരം നാറാണത്ത് മേലേച്ചോലയിലാണ് താമസിച്ചിരുന്നത്. പിന്നീട് മക്കരപറമ്പ് കാളാവിലേക്ക് താമസം മാറ്റുകയായിരുന്നു. നാട്ടിലും വിദേശത്തും മതപ്രചാരണ രംഗത്തും സേവനരംഗത്തും സജീവമായിരുന്നു.
പതിറ്റാണ്ടുകളായി അബൂദാബിയില്‍ എത്തുന്ന മലയാളികളുടെ ആശ്രയ കേന്ദ്രമായിരുന്നു കാളാവ് സെയ്തലവി മുസ്്‌ല്യാര്‍. 1976 ല്‍ ദേരാ ദുബായ് മസ്ജിദ് ചീഫ് ഇമാം, 1978 മുതല്‍ അബൂദാബി സൈനീക മന്ത്രാലയം മസ്ജിദ് ചീഫ് ഇമാം, 1992 മുതല്‍ 2008 വരെ അബൂദാബി ഔഖാഫ് മസ്ജിദ് ഇമാം എന്നിങ്ങിനെ വിവിധ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. 32 വര്‍ഷത്തെ പ്രവാസ ജീവിതം 2008 ല്‍ അവസാനിപ്പിച്ചു. 1976 ല്‍ അബൂദാബി കേന്ദ്രികരിച്ച് ആരംഭിച്ച സുന്നി സെന്റര്‍, ജംഇയ്യത്തുല്‍ ഉലമ ഇസ്്‌ലാമിക് സെന്റര്‍ എന്നിവയുടെ സ്ഥാപക പ്രസിഡന്റ്, ചന്ദ്രിക റീഡേയ്‌സ് ഫോറം പ്രസിഡന്റ്, കെ.എം.സി.സി ചെയര്‍മാന്‍, വളാഞ്ചേരി മര്‍കസു തര്‍ബിയ്യത്തുല്‍ ഇസ്‌ലാമിയ്യ സ്ഥാപക കമ്മിറ്റി ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, വയനാട് മൂട്ടില്‍ യത്തീംഖാന പ്രസിഡന്റ്, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം കോളേജ് പ്രസിഡന്റ്, ചെമ്മാട് ദാറുല്‍ ഹുദാ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍,
കോട്ടക്കല്‍ പൂക്കിപ്പറമ്പ് സി.എഛ് ഹൈദ്രോസ് മുസ്‌ലിയാര്‍ സ്മാരക കോളേജ് ചെയര്‍മാന്‍, പ്രസിഡന്റ്,
സുന്നി മഹല്ല് ഫെഡറേഷന്‍ പ്രസിഡന്റ്, മലപ്പുറം ജില്ലാ ജംഇയ്യത്തുല്‍ ഉലമ മുശാവറ മെമ്പര്‍,
സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി അംഗം, എസ്.വൈ.എസ്, പ്രവാസി സംഘം പ്രസിഡന്റ്, ചെയര്‍മാന്‍, വളാഞ്ചേരി തര്‍ബിയ്യത്തുല്‍ ഇസ്‌ലാമിയ്യ ചെയര്‍മാന്‍, രാമപുരം അന്‍വാറുല്‍ ഹുദാ ഇസ്‌ലാമിക്ക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി, പട്ടിക്കാട് ജാമിഅഃ നൂരിയ്യ, കോഴിക്കോട് യമാനിയ്യ കോളേജ്, മനേജ്‌മെന്റ്് മെമ്പര്‍, യു.എ.ഇ. സുന്നി കൗണ്‍സില്‍ കണ്‍വീനര്‍, കേരള പ്രവാസി ഫോറം അബൂദാബി പ്രസിഡന്റ്, വടക്കാങ്ങര പി.എം.ഐ.സി ബോര്‍ഡ്‌ചെയര്‍മാന്‍,
മേലേ കാളാവ് അന്‍വാറുല്‍ ഇസ്‌ലാം സംഘം ഉപദേശക സമിതി ചെയര്‍മാന്‍, സമസ്ത മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, കാളാവ് ബദരിയ്യ സ്‌കൂള്‍ പ്രസിഡന്റ്, കാളാവ് മഹല്ല് ഉപദേശക സമിതി അംഗം, എസ്.എം.എഫ് മലപ്പുറം ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ്, എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ്, രാമപുരം കണ്ടംപറമ്പ് ബദരിയ്യ മസ്ജിദ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
വിവിധ വിദേശരാജ്യങ്ങളിലെ ജീവകാരുണ്യ സാമൂഹ്യ കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. സമസ്തയുടെ കീഴിലുള്ള നിരവധി അനാഥ, അഗതി മന്ദിരങ്ങളുടെ സംരക്ഷണ ചുമതല വഹിച്ചിരുന്നു. ഖബറടക്കം തിങ്കളാഴ്ച രാമപുരം പിലാപറമ്പ് കണ്ടംപറമ്പ ബദരിയ്യ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഭാര്യ: റുഖിയ ഹജുമ്മ. മക്കള്‍: ലുഖ്മാന്‍ റഹ്മാനി, (അബുദാമ്പി), മുനീര്‍ നിസാമി (ഖത്തര്‍), സല്‍മാന്‍ നിസാമി,
അല്‍ഹാഫിള്‌നുഅമന്‍ ദാരിമി, ആയിശ, മാജിദ. മരുമക്കള്‍: ആയംപറമ്പില്‍ അബ്ദുല്ല ഫൈസി വെള്ളില,
(അബൂദാമ്പി), പുതുവീട്ടില്‍ മുസ്തഫ ദാരിമി മണ്ണാര്‍ക്കാട് കിളിരാനി (കുവൈറ്റ്), ആലുങ്ങല്‍ സനിയ്യ (കൊളപ്പറമ്പ്)
ഹബീബ (വള്ളിക്കാപറ്റ), റാഫിയ (പാതിരമണ്ണ). സഹോദരങ്ങള്‍: കാളാവ് മുഹമ്മദ് മുസ്്‌ലിയാര്‍ എന്ന ശൈഖ് മുഹമ്മദ് അഹമ്മദ് ദുബ, (ദുബായ് ഡീലക്‌സ് മസ്ജിദ് ചീഫ് ഇമാം, ഖത്തീബ്), ഖദീജ (വടക്കാങ്ങര) പരേതയായ ഫാത്തിമ കുഞ്ഞിമാള്‍ (നാറാണത്ത്, രാമപുരം).