ജിദ്ദ - അഞ്ചു വർഷത്തിലേറെ നീണ്ട നിയമ പോരാട്ടങ്ങൾ അവസാനിപ്പിച്ച് പ്രതീക്ഷകൾ ബാക്കിയാക്കി മലപ്പുറം ജില്ലക്കാരായ ഹുസൈനും സൈനുദ്ദീനും നാട്ടിലേയ്ക്ക് മടങ്ങി.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ ഒ.ഐ.സി.സി ജിദ്ദ കമ്മിറ്റിയുടെ സഹായത്തോടെ എയർ ഇന്ത്യയുടെ വന്ദേഭാരത് വിമാനത്തിൽ ആറു വർഷങ്ങൾക്കു ശേഷമായിരുന്നു അവരുടെ മടക്കം. അനന്തമായ കാത്തിരിപ്പിന് കാര്യമില്ലെന്നു മനസ്സിലാക്കി ആനുകൂല്യങ്ങൾ വാങ്ങുന്നതിനു കോൺസുലേറ്റിനെ ചുമതലപെടുത്തിയാണ് 19 വർഷത്തിലേറെ നീണ്ട പ്രവാസ ജീവിതം അവർ അവസാനിപ്പിച്ചത്. ഇതിൽ കാൽ ഭാഗവും കോൺസുലേറ്റും കോടതിയും കറിയിറങ്ങിയാണ് ചെലവഴിച്ചത്.
ജിദ്ദയിലെ സനാഇയയിലെ ഒരു കമ്പനിയിൽ ദീർഘകാലമായി ജോലി ചെയ്യുന്നതിനിടയിൽ 2015 ൽ ഉടലുടുത്ത പ്രതിസന്ധിയിൽ ഇരുവരുടെയും ജീവിതം ഉലഞ്ഞു പോയവുകയായിരുന്നു. 450 ലേറെ പേർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ശമ്പളവും മറ്റും ലഭിക്കാതെ പ്രയാസപ്പെട്ടപ്പോൾ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ ലേബർ കോടതിയിൽ കേസ് നൽകി. ഒരു വർഷത്തിന് ശേഷം കമ്പനിയുടെ സ്ഥാപക വസ്തു വകകൾ വിൽപന നടത്തിയെങ്കിലും ആനുകൂല്യങ്ങൾ നകണമെന്ന് വിധിയുണ്ടായി. എന്നാൽ നിരവധി കടമ്പകൾ കടന്നു ആനുകൂല്യങ്ങൾ ലഭ്യമാകാൻ വലിയ പ്രായസങ്ങൾ നേരിട്ടു. കരാറിൽ ഏർപ്പെട്ടിരുന്ന പല കമ്പനികർക്കും നൽകുന്നതിനുള്ള മില്യൺ റിയാലുകൾ വരെ കമ്പനി നൽകി.
പല ജീവനക്കാർക്കും കരാർ ജോലിക്കാർക്കും അവരുടെ അനുകുല്യങ്ങൾ കിട്ടി. 90, ശതമാനം പേർക്കും പല വിധത്തിൽ അവർക്കു കിട്ടാനുള്ളത് ലഭിച്ചപ്പോൾ, ഇവർ ജോലി ചെയ്തിരുന്ന ഡിവിഷനിലുള്ളവരിൽപെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭിച്ചില്ല. ഇന്ന് നാളെ എന്നു കരുതി കാത്തിരുന്നത് മാത്രം മിച്ചം.
ഇതിനിടയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാനായത് കോൺസുലേറ്റും ഒ.ഐ.സി.സി അടക്കമുള്ള സാമൂഹ്യ സഘടനകളും നൽകിയ സഹായങ്ങൾ കൊണ്ടാണ്. നിരവധി തവണയാണ് ഒ.ഐ.സി.സി ഇവർക്ക് ഭക്ഷണവും മരുന്നും എത്തിച്ചു നൽകിയുരുന്നു.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ആക്ടിംഗ് കോൺസൽ ജനറൽ വൈ. സാബിർ, വെൽഫെയർ കോൺസൽ ഡോ. മുഹമ്മദ് അലീം, മറ്റു കോൺസുലേറ്റ് ഉദ്ദ്യോഗസ്ഥരായ സഞ്ജയ് ശർമ്മ, ഠാക്കൂർ, ഇഖ്ബാൽ, ഉനൈസ് തുടങ്ങിയവർ ആവശ്യമായ സഹായങ്ങൾ ചെയ്തു.
വിഷയത്തിന്റെ ആരംഭ കാലം മുതൽ തന്നെ ഒ.ഐ.സി.സി സഹായത്തിനുണ്ടായിരുന്നു. ഇതിനിടയിൽ പല വിധ രോഗങ്ങൾ കൊണ്ടും പ്രായസപെട്ട ഇവർക്ക് ആവശ്യമായ മരുന്നും ചികിത്സയും ലഭ്യമാക്കുവാനും ഒ.ഐ.സി.സി ഇടപെടലുകളുണ്ടായി.
പ്രതീക്ഷകൾ എല്ലാം അസ്ഥാനത്തതായപ്പോഴും ആത്മധൈര്യത്തോടെയാണ് ഹുസൈനും, സൈനുദ്ദീനും കാര്യങ്ങൾ കൈകാര്യം ചെയ്തത്. തങ്ങൾക്ക് അർഹതപ്പെട്ടത് ലഭിക്കാതിരിക്കില്ലെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇരുവരും നാട്ടിലേക്കു മടങ്ങിയത്. കോൺസുലേറ്റിന്റെ സഹായത്തോടെ ലഭ്യമായ വിമാന ടിക്കറ്റ് ഒ.ഐ.സി.സി റീജിയണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ കൈമാറി. സാകിർ ഹുസൈൻ എടവണ്ണ, നൗഷാദ് അടൂർ, മാമദ് പൊന്നാനി, അലി തേക്കുതോട്, ശ്രീജിത്ത് കണ്ണൂർ, മുജീബ് മൂത്തേടത്ത്, സനാഇയ്യ കമ്മിറ്റി ഭാരവാഹികളായ അനിയൻ ജോർജ്, അഗസ്റ്റിൻ ബാബു, സജി തോമസ്, നവാസ് തുടങ്ങിയവരും സഹായത്തിനുണ്ടായിരുന്നു.