തിരുവനന്തപുരം- ബംഗളൂരു മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ താര സംഘടനയായ അമ്മ ഉടൻ തീരുമാനമെടുക്കേണ്ട കാര്യമില്ലെന്ന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി എം.പി. അന്വേഷണം നടക്കട്ടെ, കുറ്റവാളി ആരെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തും. തിരുവനന്തപുരം പൂജപ്പുര കോർപ്പറേഷനിലെ ബി.ജെ.പി സ്ഥാനാർത്ഥി വി.വി രാജേഷിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സുരേഷ് ഗോപി. അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.