തിരുവനന്തപുരം- സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെതായി പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ജയില്‍ മേധാവി ഋഷിരാജ് സിംഗിന് കത്ത് നല്‍കി.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന് ആരോപിക്കുന്ന ശബ്ദ സന്ദേശത്തിന്റെ നിജസ്ഥിതി കണ്ടെത്തി അറയിക്കണമെന്നാണ് ഇ.ഡി ജയില്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ശബ്ദം സ്വപ്‌നേയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നാണ് അട്ടക്കുളങ്ങര ജയിലിലെത്തി തെളിവെടുപ്പ് നടത്തിയ ജയില്‍ ഡി.ഐ.ജി അജയകുമാര്‍ ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അറിയിച്ചിരിക്കുന്നത്.