കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന സര്‍ക്കാരിന്റേയും നടിയുടേയും ഹരജി ഹൈക്കോടതി തള്ളി.
തിങ്കളാഴ്ച മുതല്‍ വിചാരണ പുനരാരംഭിക്കാമെന്ന് ജഡ്ജി വി.ജി.അരുണ്‍ ഉത്തരവിട്ടു. നേരത്തെ പ്രത്യേക കോടതി മാറ്റണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കുന്നതിന്റെ ഭാഗമായി വിചാരണക്ക് സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നു.
വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. കോടതിയും പ്രോസിക്യൂഷനും ഒരുമിച്ച് പോകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും മാനസിക പീഡനം നേരിടേണ്ടി വന്നുവെന്നും നടി വ്യക്തമാക്കിയിരുന്നു. കേസില്‍ രഹസ്യ വിചാരണയെന്ന നിര്‍ദേശം അട്ടിമറിക്കപ്പെട്ടുവെന്ന് നടിയുടെ പരാതി പിന്തുണച്ച സര്‍ക്കാരും വ്യക്തമാക്കിയിരുന്നു.