നെല്ലൂര്‍- അപെന്‍ഡിസൈറ്റിസ് ശസ്ത്രക്രിയക്കു വിധേയനായ 45 കാരന്റെ വയറ്റിനുള്ളില്‍ ഒരു മാസത്തിനു ശേഷം കത്രിക കണ്ടെത്തി. ആന്ധ്രാ പ്രദേശിലെ നെല്ലൂരിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് സിരീകാപം ചലപതി എന്ന യുവാവ് അപെന്‍ഡിസൈറ്റിസ് രോഗത്തെ തുടര്‍ന്ന് ചികിത്സ തേടിയത്.
ആമാശയം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉടന്‍ ശസ്ത്രക്കിയ നടത്തി. ശക്തമായ വയറു വേദന സഹിക്കാനാവാതെ ഒരു മാസത്തിനു ശേഷം വീണ്ടും ഡോക്ടറെ കാണാനെത്തിയപ്പോഴാണ് വയറ്റിനുള്ളില്‍ ശസ്ത്രക്രിയാ കത്രിക മറന്നുവെച്ചതായി കണ്ടെത്തിയത്.

ഒക്ടോബര്‍ മൂന്നിനായിരുന്നു ആദ്യ ശസ്ത്രക്രിയ. വേദന മാറാത്തതിനെ തുടര്‍ന്ന് ഒക്ടോബര്‍ 27-ന് വീണ്ടും ആശുപത്രിയിലെത്തി പരിശോധന നടത്തി. കത്രിക കണ്ടെത്തിയതോടെ ഉടന്‍ വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത യുവാവിനെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയും കത്രിക പുറത്തെടുക്കുകയും ചെയ്തു. ചലപതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.
സംഭവത്തെ തുടര്‍ന്ന് ആശുപത്രി മേധാവി ആഭ്യന്തര അന്വേഷണം നടത്തുമെന്ന് അറിയിച്ചു. ഒക്ടബോര്‍ 27-നാണ് ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തത് എങ്കിലും സംഭവം പുറത്തറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഒരു എക്സ്റേ ചിത്രം മാധ്യമങ്ങള്‍ക്കു ലഭിച്ചതോടെയാണ് കാര്യം വെളിച്ചത്തായത്.