മക്ക- മക്കയില്‍നിന്ന് 135 കിലോമീറ്റര്‍ അകെലെ ദുബയ്യയില്‍ ഹൃദയാഘാതം മൂലം മരിച്ച കൊടിശ്ശീരി ഉള്ളാട്ട് മാട്ടില്‍ മുഹമ്മദലി ഹാജിയുടെ(52) മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ മറവ് ചെയ്തു.
ഖുലൈസ് ഏരിയ കെ.എം.സി.സി പ്രവര്‍ത്തകന്‍ നാസര്‍ മക്കരപറമ്പിന്റെ നേതൃത്വത്തില്‍ മരണാനന്തര നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.
മക്കള്‍:റാഷിദ്, അനസ്, ഫായിസ്, മുനീറ, സമീറ, മുബീന.