ആലപ്പുഴ- ആലപ്പുഴ മെഡിക്കൽ കോളേജിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പത്തായക്കുന്ന് മുതിയങ്ങ വള്ളിയായി വാചാലി നിവാസിൽ ചന്ദ്രന്റെ മകൻ രാഹുൽ രാജി(24)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടുമണിയോടെയാണ് സംഭവം. മാനസിക സമർദ്ദമുണ്ടെന്നും ജീവിത്തോട് താൽപര്യമില്ലെന്നും എഴുതിയ കുറിപ്പും കണ്ടെത്തി.