Sorry, you need to enable JavaScript to visit this website.

ഇബ്രാഹീം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതം-ഉമ്മൻ ചാണ്ടി

തിരുവനന്തപുരം- വി.കെ ഇബ്രാഹീം കുഞ്ഞിന് എതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പാലാരിവട്ടം പാലം പദ്ധതി ഏറ്റവും അഭിമാനത്തോടെയാണ് യു.ഡി.എഫ് സർക്കാർ ഏറ്റെടുത്തത്. പാലത്തിന്റെ 70 ശതമാനം ജോലികളും പൂർത്തിയാക്കിയത് യു.ഡി.എഫ് സർക്കാറാണ്. 30 ശതമാനം ജോലികൾ പൂർത്തിയാക്കിയത് ഇടതുസർക്കാറാണ്. പാലത്തിന്റെ ഉദ്ഘാടന സമയത്ത് ഭരണനേട്ടമായി എൽ.ഡി.എഫ് ഇക്കാര്യം പറയുകയു ചെയ്തു. പാലത്തിന്റെ 30 ശതമാനം ജോലികളിലെ അഴിമതിക്ക് ആരാണ് ഉത്തരവാദിത്വം ഏൽക്കുകയെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. പാലത്തിന്റെ മുകളിലെ ടാർ ഇളകി എന്നാണ് ആദ്യം പറഞ്ഞത്. ടാറിട്ടത് എൽ.ഡി.എഫ് സർക്കാറാണെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
 

Latest News