കൊച്ചി- പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനെത്തിയ വിജിലന്‍സ് സംഘം വീട്ടില്‍ കയറി പരിശോധിച്ചു.
ഇബ്രാഹിം കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഭാര്യ അറിയിച്ചതിനെ തുടര്‍ന്നാണ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്നെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ കയറി പരിശോധിച്ചത്.
അതിനിടെ ഇബ്രാഹിം കുഞ്ഞ് ചികിത്സയിലുണ്ടെന്ന് ലേക് ഷോര്‍ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.