ജിദ്ദ-സൗദിയിലേക്ക് വിവിധ രാജ്യങ്ങളിൽനിന്ന് ടൂറിസ്റ്റ് വിസയിൽ വരുന്നതിനുള്ള നിരോധനം നിലനിൽക്കുന്നുണ്ടെന്ന് ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. രാജ്യാന്തര വിമാനങ്ങൾക്കുള്ള നിരോധനം പൂർണ്ണമായും എടുത്തുകളയുന്നത് വരെ നിരോധനം നിലനിൽക്കുമെന്നും അഥോറിറ്റി വ്യക്തമാക്കി. നേരത്തെ ടൂറിസ്റ്റ് വിസ അനുവദിച്ചവർക്കും നിരോധനം ബാധകമാണ്.