ദുബായ്- യുഎഇയില്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പ്രത്യേക വിഭാഗം പ്രൊഫഷനുകള്‍ക്കും വിദഗ്ധര്‍ക്കും മാത്രം അനുവദിച്ചിരുന്ന ദീര്‍ഘ കാല വീസ കൂടുതല്‍ പ്രൊഫഷനലുകള്‍ക്കു കൂടി അനുവദിക്കും. പിഎച്ഡി ഉള്ളവര്‍ക്കും, എല്ലാ ഡോക്ടര്‍മാര്‍ക്കും, കംപ്യൂട്ടര്‍, ഇലക്ട്രോണിക്, പ്രോഗ്രാമിങ്, ഇലക്ട്രിസിറ്റി, നവീന സാങ്കേതിക വിദ്യ എന്നി മേഖലകളില്‍ സ്‌പെഷ്യലൈസേഷനുള്ള എല്ലാ എന്‍ജിനീയര്‍മാര്‍ക്കും 10 വര്‍ഷം കാലാവധിയുള്ള ഗോള്‍ഡന്‍ വീസ അനുവദിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം ട്വീറ്റിലൂടെ അറിയിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഉയര്‍ന്ന ഗ്രേഡ് (3.8നു മുകളില്‍) നേടുന്നവര്‍ക്കും ഗോള്‍ഡന്‍ വീസ അനുവദിക്കും. നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ, ബിഗ് ഡേറ്റ, എപിഡമോളജി, വൈറസ് ഗവേഷണം എന്നീവയില്‍ പ്രത്യേക ബിരുദമുള്ളവര്‍ക്കും ദീര്‍ഘകാല വിസ ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
الإخوة والأخوات..اعتمدنا اليوم منح الإقامة الذهبية للمقيمين..لمدة ١٠ سنوات للفئات التالية : جميع الحاصلين على شهادات الدكتوراة،كافة الأطباء، المهندسين في مجالات هندسة الكمبيوتر والالكترونيات والبرمجة والكهرباء والتكنولوجيا الحيوية،متفوقي الجامعات المعتمدة بالدولة بمعدل 3.8 وأكثر
— HH Sheikh Mohammed (@HHShkMohd) November 15, 2020
كما سيتم منح الإقامة الذهبية للحاصلين على شهادات تخصصية في الذكاء الإصطناعي أو البيانات الضخمة أو علم الأوبئة والفيروسات.. بالإضافة لأوائل الثانوية العامة في الدولة مع أسرهم .. هذه دفعة أولى ستتبعها دفعات .. والعقول والمواهب نريدها أن تبقى وتستمر معنا في مسيرة التنمية والإنجازات
— HH Sheikh Mohammed (@HHShkMohd) November 15, 2020