തിരുവനന്തപുരം- പി.ഡി.പി പുറത്താക്കിയ വൈസ് പ്രസിഡന്റ് പൂന്തുറ സിറാജ് ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ ലീഗില്‍ ചേര്‍ന്നു. ഐഎന്‍എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കരീം പുതുപ്പാടി മംബര്‍ഷിപ്പ് നല്‍കി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താനാണ് ഐ.എന്‍.എല്ലില്‍ ചേര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇടതു പക്ഷത്തിനൊപ്പം പത്ത് ഇരട്ടി ശക്തിയോടെ മഅദ്‌നിക്കായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് കാലഹരണപ്പെട്ട പാര്‍ട്ടിയാണന്ന് തെളിഞ്ഞ് കഴിഞ്ഞു. അതിന്റെ തെളിവാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം. സംഘപരിവാര്‍ ഒരു മതാതിഷ്ഠിത രാജ്യമാക്കി ഇന്ത്യയെ മാറ്റുകയാണ്. ഹിന്ദുത്വ ശക്തികള്‍ കരുത്താര്‍ജ്ജിക്കുന്ന കാഴ്ച്ചയാണ് എവിടെയും. ഇതിനെതിരേ പോരാടാന്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടണം. സുലൈമാന്‍ സേട്ടിന്റെ ആശയങ്ങള്‍ പിന്തുടര്‍ന്നാണ് ഐഎന്‍എല്ലില്‍ ചേരുന്നതെന്നും പൂന്തുറ സിറാജ് പറഞ്ഞു.