റിയാദ് - മുസ്‌ലിം ബ്രദര്‍ഹുഡുകാര്‍ തന്നെ മുമ്പ് വധിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് വെളിപ്പെടുത്തി. അല്‍അറബിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
റിയാദ് ഗവര്‍ണറേറ്റില്‍ ബ്രദര്‍ഹുഡുകാരുമായി ബന്ധപ്പെട്ട ഫയല്‍ കൈകാര്യം ചെയ്യുന്നതിന്റെ ചുമതല വഹിച്ച കാലത്തും പിന്നീട് മതകാര്യ പോലീസില്‍ സേവനമനുഷ്ഠിച്ച കാലത്തും പലവിധേന ലക്ഷ്യമിട്ടിട്ടുണ്ട്. ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ തനിക്കു നേരെ നിറയൊഴിക്കുകയും ചെയ്തു. ഇത്തരം ക്രിമിനല്‍ ശൈലി അവര്‍ ഇഷ്ടപ്പെടുകയും തങ്ങളെ എതിര്‍ക്കുന്ന എല്ലാവരോടും ശത്രുത വെച്ചുപുലര്‍ത്തുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും വേണ്ടി ഈ ഗ്രൂപ്പിനെതിരെ വീരോചിതമായി നിലകൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു.