തൃശൂര്‍-സയനൈഡ് മോഹന്‍ എന്ന കൊടും കുറ്റവാളിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ചിത്രം ഒരുങ്ങുന്നു. 'സയനൈഡ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രാജേഷ് ടച്ച്‌റിവര്‍, കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സയനൈഡ്. ചിത്രത്തില്‍ സിദ്ധിഖ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രിയാമണിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറുടെ വേഷത്തിലാണ് പ്രിയാമണി എത്തുന്നത്.
ഇരുപതിലേറെ യുവതികളെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിച്ച ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തി അവരുടെ സ്വര്‍ണാഭരണങ്ങളുമായി കടന്നു കളഞ്ഞ വ്യക്തിയാണ് സൈനൈഡ് മോഹന്‍. മിഡില്‍ ഈസ്റ്റ് സിനിമ, െ്രെപംഷോ എന്റര്‍ടൈന്‍മെന്റ് എന്നിവയുടെ ബാനറില്‍ പ്രദീപ് നാരായണന്‍, കെ നിരഞ്ജന്‍ റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് ബഹുഭാഷാ ചിത്രമായ ' സയനൈഡ് ' നിര്‍മിക്കുന്നത്. പ്രശസ്ത കന്നട താരം രംഗായനരഘുവും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.മണികണ്ഠന്‍ ആചാരി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, ചിത്തരഞ്ജന്‍ ഗിരി, തനിക്കെല ഭരണി, രാംഗോപാല്‍ ബജാജ്, ഷിജു, ശ്രീമാന്‍, സമീര്‍, രോഹിണി, സഞ്ജു ശിവറാം, ഷാജു ശ്രീധര്‍, മുകുന്ദന്‍, റിജു ബജാജ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുക്കുന്ന സയനൈഡിനു വേണ്ടി തെലുഗു, തമിഴ്, കന്നട, മലയാളം എന്നീ ഭാഷകളില്‍ പ്രിയാമണി പ്രധാന കഥാപാത്രമാകുമ്പോള്‍ ഹിന്ദിയില്‍ ആ വേഷം ചെയ്യുന്നത് പ്രമുഖ ബോളിവുഡ് താരം യശ്പാല്‍ ശര്‍മ്മയാണ്. വിവിധ ഭാഷകളില്‍ നിന്നുമായി അതിപ്രശസ്തരായ താരങ്ങളാണ് ഈ ചിത്രത്തിനായി ഒന്നിക്കുന്നത്.ബോളിവുഡ് സംഗീത സംവിധായകന്‍ ജോര്‍ജ് ജോസഫിനൊപ്പം സൗണ്ട് ഡിസൈനര്‍ അജിത് അബ്രഹാം,പ്രോസ്‌തെറ്റിക് മേക്കപ്പ് സ്‌പെഷ്യലിസ്റ്റ് എന്‍ ജി റോഷന്‍, എഡിറ്റര്‍ ശശികുമാര്‍ എന്നിവര്‍ സയനൈഡിനായി ഒത്തു ചേരുന്നു. ഡോക്ടര്‍ ഗോപാല്‍ ശങ്കര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ ഹൈദരാബാദ്, ബംഗളൂരു, ഗോവ, മംഗലൂരു, മൈസൂര്‍, കൂര്‍ഗ്, മടിക്കേരി, കാസര്‍കോട് എന്നിവയാണ്.