Sorry, you need to enable JavaScript to visit this website.

ബാലഭാസ്‌കറിന്റെ മരണം, കലാഭവൻ സോബിയുടെ മൊഴി കള്ളമെന്ന് സി.ബി.ഐ

കൊച്ചി- വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിയുടെ മൊഴി കള്ളമെന്ന് സി.ബി.ഐ.  അപകടസ്ഥലത്ത് സോബി കണ്ടെന്ന് പറഞ്ഞ  റൂബിൻ തോമസിനെ കണ്ടെന്നായിരുന്നു മൊഴി. എന്നാൽ ഈ സമയത്ത് റൂബിൻ തോമസ് ബംഗളൂരുവിലായിരുന്നു എന്നാണ് കണ്ടെത്തിയത്. അപകടത്തിനു മുമ്പ് ബാലഭാസ്‌കറിന്റെ കാർ ആക്രമിക്കപ്പെട്ടെന്ന മൊഴിയും കളവെന്ന് കണ്ടെത്തി. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന ഡ്രൈവർ അർജുന്റെ മൊഴി കള്ളമാണെന്നും പരിശോധനയിൽ കണ്ടെത്തി. 
2018 സെപ്റ്റംബർ 25നു പുലർച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ബാലഭാസ്‌കറും മകളും മരിച്ചത്. ഭാര്യയ്ക്കു ഗുരുതരമായി പരുക്കേറ്റു. അപകടം നടന്ന സ്ഥലത്ത് എത്തുന്നതിനു മുമ്പ് ബാലഭാസ്‌കറിന്റെ കാർ ആക്രമിക്കപ്പെട്ടെന്നാണ് അതുവഴി അന്നേദിവസം കടന്നുപോയ കലാഭവൻ സോബിയുടെ മൊഴി. 
ബാലഭാസ്‌കറിന്റെ സംഗീത പരിപാടികളുടെ സംഘാടകരായിരുന്ന പ്രകാശൻ തമ്പിയും വിഷ്ണുവും സ്വർണക്കടത്തു കേസിൽ പ്രതിയായതോടെയാണ് വാഹന അപകടത്തെക്കുറിച്ചു ബന്ധുക്കൾക്കു സംശയമുണ്ടാകുന്നത്.  അപകടസമയത്ത് ബാലഭാസ്‌കറിന്റെ കൂടെയുണ്ടായിരുന്ന അർജുൻ താൻ വാഹനമോടിച്ചില്ലെന്നു മൊഴിമാറ്റിയതിലും ബന്ധുക്കൾ ദുരൂഹത കണ്ടിരുന്നു. ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്നാണ് അർജുന്റെ വാദം.
 

Latest News