മലപ്പുറം-തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന വിമതരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. യുഡിഎഫ് നിശ്ചയിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പാര്‍ട്ടി അംഗങ്ങളോ അനുഭാവികളോ റിബലായി മത്സരിക്കാന്‍ പാടില്ല. അങ്ങനെ മത്സരിക്കുന്നവരെ കീഴ്ഘടകങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.