ഭാര്യ വിദേശത്ത്; യുവതിയുമായി ഒളിച്ചോടിയ പാസ്റ്റര്‍ പിടിയില്‍

കോട്ടയം - മുണ്ടക്കയം സ്വദേശിനിയായ യുവതിയുമായി ഒളിച്ചോടിയ 57 കാരനായ പാസ്റ്ററെ പോലീസ് പിടികൂടി.  കറുകച്ചാല്‍ ചാമംപതാല്‍  മാപ്പിളക്കുന്നേല്‍ ലൂക്കോസിനെയാണ്് ( 58) പോലീസ് പിടികൂടിയത്്.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്്് ആരാധനാലയ സന്ദര്‍ശനത്തിനെന്ന്് പറഞ്ഞു കത്തെഴുതി വെച്ചശേഷമാണ് പാസ്റ്റര്‍ അപ്രത്യക്ഷനായത്.  

പാസ്റ്ററുടെ ഭാര്യ വിദേശത്താണ്. ഇയാളുടെ മക്കളാണ് കത്തുമായി എത്തി പോലീസില്‍ പരാതി നല്‍കിയത്്. തുടര്‍ന്നു മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പാസ്റ്റര്‍ മകളുടെ പ്രായമുള്ള മുണ്ടക്കയം സ്വദേശിനിക്കൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയത്.

 

Latest News