Sorry, you need to enable JavaScript to visit this website.

അമ്മയുടെ കാമുകന്‍ പതിനാറുകാരിയെ ബാലാത്സംഗം ചെയ്തു

കൊല്ലം- അഷടമുടിയില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയത കേസില്‍ അമ്മയുടെ കാമുകനെ അഞ്ചാലുംമൂട് പോലീസ് അറസറ്റ് ചെയ്തു. തൃക്കരുവ ഇഞ്ചവിള പള്ളിക്കടത്ത് പുത്തന്‍വീട്ടില്‍ സുനില്‍കുമാറിനെയാണ് (47) പിടികൂടിയത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: മകള്‍ക്കും അമ്മക്കുമൊപ്പം സുനില്‍കുമാറും അഷ്ടമുടിയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. ഇതിനിടെ ഇയാള്‍ പലതവണ ബലാത്സംഗം ചെയ്തതായി കുട്ടി പരാതി പറഞ്ഞെങ്കിലും അമ്മ ഇത് അവഗണിച്ചു.
തുടര്‍ന്ന് അമ്മ മറ്റൊരു കാമുകനോടൊപ്പം നാടുവിട്ടതോടെ പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായി. പിന്നീട് പെണ്‍കുട്ടിയുടെ ചേച്ചി മയ്യനാടുള്ള വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് പരിചയത്തിലായ യുവാവിന്റെ വീട്ടിലെത്തിയെങ്കിലും പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് പോലീസിലേല്‍പിച്ചു. പോലീസ് പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ബലാത്സംഗവിവരം പുറത്തറിയുന്നത്. വൈദ്യപരിശോധനയും നടത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ, ജുവനൈല്‍ ജസറ്റിസ് ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കുട്ടിയെ ഉപേക്ഷിച്ച് പോയ അമ്മയെയും പോലീസ്  കസറ്റഡിയിലെടുത്തു. അഞ്ചാലുംമൂട് സി.ഐ അനില്‍കുമാര്‍, എസ്.ഐമാരായ ശ്യാംകുമാര്‍, ലഗേഷ്‌കുമാര്‍, വനിതാ എസ്.ഐ ഷബ്‌ന തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയതു.
 

Latest News