കരിപ്പൂര്‍- കോഴിക്കോട് വിമാനത്താവളത്തില്‍ 4.65 കോടി രൂപയുടെ സ്വര്‍ണം പിടിച്ച സംഭവത്തില്‍ രണ്ട് പേരെ റിമാന്‍ഡ് ചെയ്തു. ആറു പേരില്‍നിന്നായാണ് വെള്ളിയാഴ്ച ഇത്രയും സ്വര്‍ണം പിടിച്ചത്. നാല് പേരെ ജാമ്യത്തില്‍ വിട്ടു.
ഒരു കോടി രൂപക്ക് മുകളിലുള്ള സ്വര്‍ണം കടത്തിയ കോഴിക്കോട് സ്വദേശി പുത്തുചാലില്‍ ഇസ്മായില്‍, മലപ്പുറം മേല്‍മുറി സ്വദേശി നിസാര്‍ എന്നിവരെയാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സപ്രസ് ജോലിക്കാരന്‍ കൊല്ലം സ്വദേശി സുബൈര്‍ അന്‍സാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ജാമ്യം ലഭിച്ചു. ആറു പേരില്‍നിന്നായി പിടികൂടിയ 9.87 കിലോ മിശ്രതത്തില്‍നിന്ന് 4.65 കോടി രൂപ വില വരുന്ന 8.63 കിലോ സ്വര്‍ണമാണ് വേര്‍തിരിച്ചത്. കാബിന്‍ ക്രൂ സുബൈര്‍ അന്‍സാര്‍ 1.67 കിലോ സ്വര്‍ണമാണ് കടത്തിയത്.
ഇയാള്‍ക്കു പുറമെ, കുറ്റിയാടി സ്വദേശി അര്‍ഷാദ് (590 ഗ്രാം) പുല്‍പള്ളി സ്വദേശി ഷിഹാബ് (960 ഗ്രാം), പെരുന്തുരുത്തി സ്വദേശി ഫൈസല്‍ (1.08 കിലോ) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.