റിയാദ്- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനെ അഭിനന്ദിച്ചു. കൂടുതല്‍ വിജയം കൈവരിക്കാനും അമേരിക്കന്‍ ജനതക്ക് ക്ഷേമം സമ്മാനിക്കാനും സാധിക്കട്ടെയെന്ന് ഇരുവരും ആശംസിച്ചു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ച കമലാ ഹാരിസിനേയും രാജാവും കിരീടാവകാശിയും അഭിനന്ദിച്ചു.
രണ്ട് സുഹൃദ് രാജ്യങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന അടുത്ത ബന്ധത്തെ സല്‍മാന്‍ രാജാവ് പ്രകീര്‍ത്തിച്ചു.






