കല്‍പറ്റ-മാവോവാദികളും പോലീസും കാടിറങ്ങണമെന്നു ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍.
മാവോവാദികളെ പോലീസ് വെടിവച്ചുകൊല്ലുന്നതു കേന്ദ്ര ഫണ്ട് ലക്ഷ്യമിട്ടാണെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയില്‍ കാമ്പുണ്ടെന്നും നക്‌സല്‍ പ്രസ്ഥാനത്തില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുള്ള ഗീതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ പറഞ്ഞു.
കാലഹരണപ്പെട്ട സിദ്ധാന്തമാണ് ഇന്ത്യയിലെ മാവോവാദികള്‍ കൊണ്ടുനടക്കുന്നത്.മാവോയിസ്റ്റു
വനത്തോടു ചേര്‍ന്നുള്ള പട്ടികവര്‍ഗ ഊരുകളിലെ മാവോയിസ്റ്റ് സാന്നിധ്യം യഥാര്‍ഥത്തില്‍ ആദിവാസികള്‍ക്കു വിനയായി തീരുകയാണ്.രാഷ്ട്രീയ നയമോ തന്ത്രമോ മാവോവാദികള്‍ക്കില്ല.വ്യക്തമായ നേതൃത്വവും അവര്‍ക്കില്ല.ആദിവാസി ക്ഷേമത്തിനുള്ള പദ്ധതികളും മാവോവാദികളുടെ പക്കലില്ല.കുത്തകകളെ തൊട്ടുകളിക്കാന്‍ അവര്‍ തയാറല്ല.പലേടങ്ങളിലും ഭരണകൂടങ്ങളുമായി നീക്കുപോക്കും നടത്തുന്നുണ്ട്.കുറെ ആളുകള്‍ മാവോയിസം പറഞ്ഞും ആദിവാസി കോളനികളില്‍ ലഘുലേഖ വിതരണം ചെയ്തും നടന്നതുകൊണ്ടു രാജ്യത്തു ഒരു മാറ്റവും ഉണ്ടായിട്ടില്ല.ഇനി ഉണ്ടാകാനും പോകുന്നില്ല.
കാടിനു പുറത്തു ജനങ്ങള്‍ക്കിടയില്‍ പരസ്യമായി പ്രവര്‍ത്തിക്കാനുള്ള തന്റേടമാണ് മാവോവാദികള്‍ക്കുണ്ടാകേണ്ടത്.മാ