കാസർക്കോട്- ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീനെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. കാസർക്കോട് എസ്.പി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ. തൃക്കരിപ്പുർ ചന്തേര പോലീസ് സ്‌റ്റേഷൻ, പയ്യന്നൂർ പോലീസ് സ്‌റ്റേഷൻ എന്നിവടങ്ങളിലായി നൂറിലേറെ പരാതികളാണ് ഖമറുദ്ദീനെതിരെയുള്ളത്. ഫാഷൻ ഗോൾഡിന്റെ ചെയർമാനാണ് ഖമറുദ്ദീൻ. പ്രതിസ്ഥാനത്ത്‌നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഖമറുദ്ദീൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.