മനാമ-ബഹ്‌റൈനില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതിയായി. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ സന്നദ്ധത അറിയിക്കുന്നവര്‍ക്കാണ് അടിയന്തര ഘട്ടങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ ആരോഗ്യം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് അനുമതി നല്‍കുന്നതെന്ന് മന്ത്രി ഫാഇഖ ബിന്ദ് സഇദ് അസ്സാലി പറഞ്ഞു. യു.എ.ഇയിലെ ജി 42 കമ്പനിയുമായി സഹകരിച്ചാണ് വാക്‌സിന്‍ ലഭ്യമാക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ യു.എ.ഇ അറിയിച്ചിരുന്നു.