ആലപ്പുഴ- വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി ജീവനൊടുക്കി. ആലപ്പുഴ വയലാറിെ പ്രദീപ് എന്നയാളാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. പോക്‌സോ കോടതി തെളിവില്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കിയിരുന്നു. വാളയാർ കേസിൽ അഞ്ചു പേരായിരുന്നു കേസിലെ പ്രതികൾ. പോക്‌സോ, ബലാത്സംഗം, ആത്മഹത്യപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകൾ ചേർത്താണ് പ്രതി ചേർത്തിരുന്നത്. വാളയർ കേസ് വീണ്ടും ചർച്ചയാകുമ്പോഴാണ് കേസിലെ പ്രതിയുടെ ആത്മഹത്യ.