Sorry, you need to enable JavaScript to visit this website.

വ്യാജവാർത്തകൾ കണ്ടെത്താനുള്ള സമിതിയിൽനിന്ന് ശ്രീറാമിനെ ഒഴിവാക്കി

തിരുവനന്തപുരം- വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനുള്ള പി.ആർ.ഡിയുടെ ഫാക്ട് ചെക്കിംഗ് സമിതിയിൽനിന്ന് വിവാദ ഐ.എ.എസ് ഉദ്യോഗസ്ഥൻ  ശ്രീറാം വെങ്കിട്ടരാമനെ ഒഴിവാക്കി. ആരോഗ്യവകുപ്പ് അഡീ.സെക്രട്ടറി ബിജു ഭാസ്‌കറാണ് പുതിയ അംഗം. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീ റാം വെങ്കിട്ടരാമൻ. ഇദ്ദേഹത്തെ സമിതിയിൽ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് കോവിഡ് കാലത്ത് വ്യാജവാർത്തകൾ കണ്ടെത്താൻ സമിതിയെ നിയോഗിച്ചത്. ഒക്ടോബർ ആദ്യവാരമാണ് ശ്രീറാമിനെ സമിതിയിൽ അംഗമാക്കിയത്.
 

Latest News