തിരുവനന്തപുരം- സംസ്ഥാനത്ത് ഈ മാസം 15 നുശേഷം സ്‌കൂളുകള്‍ ഭാഗികമായി തുറക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍. കോവിഡ് ശമനമില്ലാതെ തുടരുകയാണെങ്കിലും കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സ്‌കൂളുകള്‍ തുറക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ പ്രവേശനം. കുട്ടികളെ ബാച്ചുകളായി തിരിച്ച് ക്ലാസുകളില്‍ സുരക്ഷിത അകലം ഉറപ്പാക്കും. കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ ക്ലാസുകള്‍ ഒഴിവാക്കും.
ലോക് ഡൗണ്‍ പിന്‍വലിച്ചതിനു പിന്നാലെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. യു.പിയിലും പുതുച്ചേരിയിലും മാത്രമാണ് ഇതിനകം ക്ലാസുകള്‍ തുടങ്ങിയത്. തമിഴ്‌നാട്ടില്‍ ഈ മാസം 16 മുതല്‍ ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.