തിരുവനനന്തപുരം- തലശ്ശേരി സബ്കലക്ടര്‍ ആയിരുന്ന ആസിഫ് കെ.യൂസഫിന്റെ വരുമാന സര്‍ട്ടിഫിക്കറ്റും ഒബിസി സര്‍ട്ടിഫിക്കറ്റും റദ്ദാക്കി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കണയന്നൂര്‍ തഹസീല്‍ദാറിന്റേതാണ് നടപടി. സംവരണ ആനുകൂല്യത്തിനായി ആസിഫ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആസിഫിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
ആസിഫിന്റെ ഐഎഎസ് റദ്ദാക്കാനും കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. ആസിഫ് നിലവില്‍ കൊല്ലം ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണറായി തുടരുകയാണ്. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് ഈ നിയമനം നല്‍കിയത്.