ജിദ്ദ - ജിദ്ദ ഫ്രഞ്ച് കോൺസുലേറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപിച്ച സൗദി യുവാവിനെ നയതന്ത്ര സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥന് നിസാര പരിക്കേറ്റു. നാൽപതുകാരനാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായി മക്ക പ്രവിശ്യ പോലീസ് വക്താവ് മേജർ മുഹമ്മദ് അൽഗാംദി പറഞ്ഞു. പരിക്കേറ്റ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് നീക്കിയതായും പോലീസ് വക്താവ് അറിയിച്ചു.