തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ സിപിഎമ്മിനെതിരെ പരിഹാസവുമായി വി.ടി.ബല്‍റാം എംഎല്‍എ.
സര്‍ക്കാരിനേയും അതിന്റ നിഷ്‌കളങ്കനായ തലവനേയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ഫോഴ്‌സ്‌മെന്റുകാര്‍ അറസ്റ്റ് ചെയ്തിട്ടും ഇവിടത്തെ സഖാക്കള്‍ക്ക് സന്തോഷമില്ലേയെന്ന് ബല്‍റാം ചോദിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
കേരളത്തിന്റെ ഹൃദയപക്ഷമായ ഒരു അഴിമതി വിരുദ്ധ ജനകീയ സര്‍ക്കാരിനെയും അതിന്റെ തലവനും മടിശ്ശീലയില്‍ കനമില്ലാത്തവനുമായ നിഷ്‌ക്കളങ്കനായ സഖാവിനേയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ഫോഴ്‌സ്‌മെന്റുകാര്‍ അറസ്റ്റ് ചെയ്തിട്ടും ഇവിടത്തെ മറ്റ് പുരോഗമന സഖാക്കള്‍ക്ക് എന്താണ് ഒരു സന്തോഷമില്ലാത്തത്?