തിരുവനന്തപുരം- സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ സഹായിച്ച കേസിൽ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കൊച്ചിയിലേക്ക് കൊണ്ടുപോയി. ശിവശങ്കറിന്റെ മുൻകൂർ ജാമ്യഹരജി തള്ളി മിനിറ്റുകൾക്കകമായിരുന്നു ശിവശങ്കറിനെ ഇ.ഡി കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.