ആലപ്പുഴ-മാരാരിക്കുളം കഞ്ഞിക്കുഴിയില്‍ സി.പി.എം. നേതാക്കളുടെ വീടിനു കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ടു സി. പി. എം. പ്രവര്‍ത്തകര്‍ പിടിയിലായതായി സൂചന. സംഭവം രണ്ടുപക്ഷത്ത് നില്‍ക്കുന്ന സി.പി.എം നേതാക്കളുടെ ശത്രുത വര്‍ധിപ്പിക്കാന്‍ നടത്തിയ ആസൂത്രിത ശ്രമം.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധുവിന്റെയും കണ്ണര്‍കാട് എല്‍. സി. സെക്രട്ടറി സന്തോഷ്‌കുമാറിനെയും വീടുകള്‍ക്കു നേരെ കല്ലെറിഞ്ഞ സംഭവത്തിലാണ് പ്രതികളെ മാരാരിക്കുളം പോലീസ് കുടുക്കിയത്.
സി.പി.എം. ഭരിക്കുന്ന പഞ്ചായത്തിലെ താത്കാലിക െ്രെഡവറായ മുഖ്യപ്രതിയെ രണ്ടുവര്‍ഷം മുന്‍പ് ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു. ഇതില്‍ പഞ്ചായത്ത് പ്രസിഡന്റിനോടുള്ള വൈരാഗ്യത്താല്‍ നേതാവിന്റെ മേല്‍ കുറ്റം വരുന്നതിനാണ് വീടാക്രമിച്ചതെന്നാണ് വിവരം.ഒരുവര്‍ഷം മുന്‍പ് ഇതേ നേതാക്കളുടെ വീടുകളില്‍ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും പ്രവര്‍ത്തകര്‍ തന്നെയാണെന്ന് മനസ്സിലാക്കി സി.പി.എം. നേതൃത്വം ഇവരെ താക്കീതും ചെയ്തിരുന്നു.
ഇതിലെ പ്രതികള്‍ തന്നെയാണ് വീടുകള്‍ ആക്രമിച്ചതിനു ഇപ്പോള്‍ പിടിയിലായത്