തിരുവനന്തപുരം- വിദ്യാരംഭത്തോട് അനുബന്ധിച്ച് കുരുന്നിന് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡ്രൈവർ വസന്തകുമാറിന്റെ കൊച്ചുമകൾ ദേവനയെയാണ് മുഖ്യമന്ത്രി വിജയൻ എഴുത്തിനിരുത്തിയത്. ചടങ്ങിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, പേരക്കുട്ടി എന്നിവരും പങ്കെടുത്തു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പേരക്കുട്ടിക്ക് ആദ്യാക്ഷരം പകർന്നു.