കോഴിക്കോട്- മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ കോൺഗ്രസ് നേതാവും നിലമ്പൂർ നഗരസഭ മുൻ ചെയർമാനുമായ ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. മേരി മാതാ എജ്യുക്കേഷനൽ ട്രസ്റ്റ് ചെയർമാനായ സിബി വയലിൽ നടത്തിയ വിദ്യാഭ്യാസ തട്ടിപ്പുകളെ പറ്റി ചോദിച്ചറിയാനാണ് ആര്യാടൻ ഷൗക്കത്തിനെ വിളിപ്പിച്ചത്. ആര്യാടൻ ഷൗക്കത്ത് മുഖ്യ സംഘാടകനായ നിലമ്പൂർ പാട്ടുത്സവത്തിന് സിബി വയലിൻ നാൽപത് ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. എന്നാൽ പണമിടപാടില്ലെന്നും പാട്ടുത്സവത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് ഇ.ഡിക്ക് നൽകുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.