റിയാദ്- പ്രവാചകനെതിരായ അവഹേളനം സമൂഹങ്ങളില്‍ വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്ന തീവ്രവാദികള്‍ക്ക് മാത്രമേ സഹായകമാവുകയുള്ളൂവെന്ന് സൗദി അറേബ്യയിലെ പരമോന്നത പണ്ഡിത സഭ ഉണര്‍ത്തി.
ലോകമെമ്പാടുമുള്ള വിവരമുള്ളവരുടെ കടമ ഇത്തരം നീക്കങ്ങളെ അപലപിക്കുകയാണ്.
ചിന്തയുമായും അഭിപ്രായ സ്വാതന്ത്ര്യവുമായും അവഹേളനങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും ശുദ്ധമായ മുന്‍വിധിയും തീവ്രവാദികള്‍ക്കുള്ള സൗജന്യ സേവനവുമല്ലാതെ മറ്റൊന്നുമല്ലെന്നും ഇത്തരം അവഹേളനങ്ങളെ അപലപിക്കുകയാണെന്നും മുതിര്‍ന്ന പണ്ഡിതന്മാര്‍ ഉള്‍ക്കൊള്ളുന്ന സമിതി പ്രസ്താവനയില്‍ പറഞ്ഞു.
ദൈവത്തിന്റെ ഏതെങ്കിലും പ്രവാചകന്മാരെ അപമാനിക്കുന്നത് ഇസ്ലാം വിലക്കുന്നതായി പ്രസ്താവനയില്‍ എടുത്തുപറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ഫ്രഞ്ച് സ്‌കൂള്‍ ക്ലാസ്സില്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ ഉപയോഗിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിനിടയിലാണ് പണ്ഡിത സഭയുടെ പ്രസ്താവന.
കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ച അധ്യാപകനെ കൊലപ്പെടുത്തിയത് ഇസ്ലാമിസ്റ്റാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആരോപിച്ചിരുന്നു.
അധ്യാപകനെ അനുസ്മരിച്ച ചടങ്ങില്‍ കാര്‍ട്ടൂണുകള്‍ ഉപേക്ഷിക്കില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് അറബ് ലോകത്ത് ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ശക്തമാണ്. ജി.സി.സിയും ഒ.ഐ.സിയുമടക്കമുള്ള കൂട്ടായ്മകള്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ ന
ടപടിയെ അപലപിക്കുകയും ചെയ്തു. ഇമ്മാനുവല്‍ മാക്രോണിന്റെ മനോനില പരിശോധിക്കണമെന്ന തുര്‍ക്കി പ്രസിഡന്റിന്റെ ഉര്‍ദുഗാന്റെ പ്രസ്താവനയും വിവാദമായി.