പാലക്കാട്- വാളയാർ പീഡനക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി പെൺകുട്ടികളുടെ അച്ഛൻ. മൊഴി രേഖപ്പെടുത്തുന്നതിനായി തന്നെ വിളിപ്പിച്ച ഡിവൈ.എസ്.പി സോജൻ തന്നോട് കുറ്റം ഏറ്റെടുക്കാൻ നിർബന്ധിച്ചതായി കുട്ടികളുടെ അച്ഛൻ പറഞ്ഞു. കേസ് ഏറ്റെടുത്താൽ തന്നെ രക്ഷിക്കാമെന്ന് സോജൻ ഉറപ്പ് നൽകി.
മനോവിഷമത്താൽ രാത്രി വീട്ടിൽ വന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്ന് അച്ഛൻ പറഞ്ഞു. എന്നാൽ പെൺകുട്ടികളുടെ അമ്മയുടെ ദേഹത്ത് കാല് തട്ടിയതിനാലാണ് രക്ഷപ്പെട്ടതെന്ന് അച്ഛൻ പറഞ്ഞു. വിഷയത്തിൽ സർക്കാർ വഞ്ചിച്ചെന്നും അച്ഛൻ പറഞ്ഞു.