Sorry, you need to enable JavaScript to visit this website.

ജേർണലിസത്തിൽ  അഞ്ച് ഗോൾഡ് മെഡൽ; അപൂർവ നേട്ടവുമായി നെഹ്‌ല

ഗോൾഡ് മെഡലുകളുമായി നെഹ്‌ല.

കൊണ്ടോട്ടി- മൈസൂർ യൂനിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്യൂണിക്കേഷൻ ജേർണലിസത്തിൽ അഞ്ച് ഗോൾഡ് മെഡലെന്ന അപൂർവ നേട്ടവുമായി മലപ്പുറത്തുകാരി നെഹ്‌ല. സൗദി പ്രവാസിയായ പുളിക്കൽ പെരിയമ്പലം മണ്ണാരക്കൽ പഞ്ചാബ് സ്വദേശി ഖൈറാത്തി ഫാറൂഖ്-മലയാളിയായ റുബീന ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അഞ്ച് ഗോൾഡ് മെഡൽ നേടി നാടിന് അഭിമാനമായത്.
മുഴുവൻ വിഷയങ്ങളിലും ഉന്നത മാർക്ക് വാങ്ങി അഞ്ച് ഗോൾഡ് മെഡൽ നേടുന്നത് യൂനിവേഴ്‌സിറ്റിയുടെ ചരിത്രത്തിലും അപൂർവമാണ്. പുളിക്കൽ ഫ്‌ളോറിയ ഇന്റർനാഷണൽ സ്‌കൂൾ, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിലെ പഠനത്ത് ശേഷമാണ് നഹ്‌ല പി.ജിക്ക് മെസൂർ യൂനിവേഴ്‌സിറ്റിയിൽ ചേർന്നത്. ഇതോടൊപ്പം ക്യാഷ് അവാർഡും ലഭിച്ചു. വീഡിയോ കോൺഫറൻസിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നെഹ്‌ലയെ അഭിനന്ദിച്ചു. ഹൈദരാബാദ് രാംമോഹൻ ഫിലിംസ് സിറ്റിയിൽ പ്രോഗ്രാം എക്‌സിക്യൂട്ടീവായി ജോലി ചെയ്തു വരികയാണ് നഹ്‌ല.
ദീർഘകാലം സൗദിയിൽ ജോലിചെയ്തു വരുന്ന ഖൈറാത്തി ഫാറൂഖിന്റെ കുടുംബം 20 വർഷമായി പെരിയമ്പലത്താണ് താമസിക്കുന്നത്. അഞ്ച് മക്കളിൽ മൂത്തയാൾ സ്വന്തമായി ദുബായിൽ ബിസിനസ് നടത്തുകയാണ്. മറ്റു മൂന്ന് പേർ വിദ്യാർഥികളും.
 

Latest News