തിരുവനന്തപുരം- പരാതിക്കാരന് പണം തിരികെ നല്‍കി ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് പരാതി ഒത്തുതീർപ്പാക്കുന്നു.
ആറൻമുള സ്വദേശിയായ പരാതിക്കാരന് മുഴുവൻ പണവും തിരികെ നൽകുമെന്ന് സ്ഥാപന ഉടമ അറിയിച്ചിട്ടുണ്ട്. കുമ്മനം നാലാംപ്രതിയായ കേസ് നിയമ നടപടികളിലേക്ക് കടക്കുംമുമ്പ് പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയും ആർഎസ്.എസും.
ആറൻമുള സ്വദേശി ഹരികൃഷ്ണന് പണം തിരികെ നൽകാമെന്ന്ന്യൂഭാരത് ബയോടെക്നോളജീസ് ഉടമ വിജയൻ സന്നദ്ധത അറിയിച്ചതായാണ് സുചന. ആറൻമുളയിലെത്തിയ കുമ്മനം രാജശേഖരൻ പാർട്ടിയിലെ തന്റെ അടുപ്പക്കാരുമായി വിഷയം ചർച്ച ചെയ്തിരുന്നു.
കുമ്മനം രാജശേഖരനെതിരേ സർക്കാർകള്ളക്കേസെടുത്തെന്ന് ആരോപിച്ച് ബി.ജെ.പി ഇന്ന് കരിദിനം ആചരിക്കുകയാണ്.