Sorry, you need to enable JavaScript to visit this website.

കെ.എം.ഷാജിക്കെതിരായ കോഴക്കേസ്; ലീഗ് നേതാക്കളുടെ മൊഴിയെടുത്തു

കോഴിക്കോട്- കണ്ണൂർ അഴീക്കോട് സ്കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം. ഷാജി എം.എൽ.എ. 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദില്‍നിന്ന് എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ് മൊഴിയെടുത്തു.

ബുധന്‍ ഉച്ചകഴിഞ്ഞ് 2.30-ന് തുടങ്ങി രാത്രി എട്ടുമണിക്കാണ് അവസാനിച്ചത്. രാവിലെ മുസ്‌ലിംലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറിയെയും ചോദ്യംചെയ്തിരുന്നു.

കെ.എം. ഷാജിക്ക് പണം ലഭിച്ചിട്ടുണ്ടെങ്കിൽ അത് എങ്ങനെ ചെലവഴിച്ചു എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. കെ.എം. ഷാജിക്ക് നവംബർ 10-ന് ഹാജരാവാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഈ കേസിൽ വിജിലൻസിന്റെ അന്വേഷണവും നടക്കുന്നുണ്ട്.

Latest News