റിയാദ്- റീ-എന്‍ട്രി വിസ റദ്ദാക്കിയാല്‍ അതിനായി അടച്ച ഫീസ് തിരികെ ലഭിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
വിദേശ യാത്ര സാധ്യമാകാത്ത കാരണത്താല്‍ റീ-എന്‍ട്രി റദ്ദാക്കിയാല്‍ ഫീസ് തിരികെ ലഭിക്കുമോയെന്ന ഉപയോക്താക്കളില്‍ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
ഇഷ്യു ചെയ്തുകഴിഞ്ഞ റീ-എന്‍ട്രി വിസയില്‍ ഒരുവിധ ഭേദഗതിയും സാധ്യമല്ല. തൊഴിലുടമയുടെ അബ്ശിര്‍ പ്ലാറ്റ്‌ഫോം അക്കൗണ്ട് വഴി റീ-എന്‍ട്രി റദ്ദാക്കാവുന്നതാണ്.
എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഫീസ് തിരികെ ലഭിക്കില്ലെന്ന് ജവാസാത്ത് പറഞ്ഞു.