തിരുവനന്തപുരം- ബാർ കോഴക്കേസ് പിൻവലിക്കാൻ പത്തുകോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ബാറുടമ ബിജു രമേശിന്റെ ആരോപണം തള്ളി ജോസ് കെ മാണി. തെളിവില്ലാത്തതും നീചവുമായ ആരോപണമാണ് ബിജു രമേശ് നടത്തിയതെന്ന് ജോസ് കെ മാണി ആരോപിച്ചു. തന്റെ പിതാവ് കെ.എം മാണിയെ വേട്ടയാടിയവർ തന്നെയും വേട്ടയാടുകയാണെന്നും ജോസ് കെ മാണി ആരോപിച്ചു.
മാണിക്കെതിരായ ബാർ കോഴക്കേസ് പിൻവലിക്കാൻ ജോസ് കെ മാണി പത്തുകോടി രൂപ വാഗ്ദാനം ചെയ്തുവെന്നും ബാറുടമ ജോൺ കല്ലാട്ടിന്റെ ഫോണിലാണ് തന്നെ വിളിച്ചതെന്നുമായിരുന്നു ബിജു രമേശിന്റെ ആരോപണം. ജോസ് കെ മാണി വിളിച്ചതായി ജോൺ കല്ലാട്ടും വ്യക്തമാക്കിയിരുന്നു.