കൊച്ചി- തീ കൊളുത്തി കിണറ്റില്‍ ചാടിയ യുവതിയെ തടയാന്‍ ശ്രമിച്ച യുവാവിനും പൊള്ളലേറ്റു. ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോതമംഗലം പുന്നേക്കാട് കരിയിലപ്പാറ ഭാഗത്ത് താമസിക്കുന്ന മേരി തോമസ് (42), സുരേഷ് (36) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. മേരിയുടെ വീട്ടില്‍ വെച്ചാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് അഗ്‌നിശമനസേന എത്തിയാണ് കിണറ്റില്‍നിന്ന് മേരിയെ പുറത്തെടുത്തത്. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല.