തിരുവനന്തപുരം- ബാർ കോഴ കേസിൽ മുൻ മന്ത്രി കെ.എം മാണിക്കെതിരെ ഗൂഢാലോചന നടത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് കേരള കോൺഗ്രസിന് വേണ്ടി ഇക്കാര്യം അന്വേഷിച്ച സ്വകാര്യ ഏജൻസിയുടെ റിപ്പോർട്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ഇക്കാര്യം അറിയാമായിരുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനകളിൽ ജോസഫ് വാഴക്കൻ, പി.സി ജോർജ്, അടൂർ പ്രകാശ് എന്നിവർ പങ്കെടുത്തുവെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇത് ഔദ്യോഗിക റിപ്പോർട്ടല്ലെന്നും ഇപ്പോൾ പുറത്തുവിടില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.