തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കരമനയിലെ പി.ആർ.എസ് ആശുപത്രിയിൽ നിന്നും മാറ്റുന്നതിനിടെ സംഘർഷം. ശിവശങ്കറിന്റെ ദൃശ്യം പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചു. ദൃശ്യങ്ങൾ പകർത്തുന്നത് ജീവനക്കാർ തടഞ്ഞു. വനിതാ മാധ്യമപ്രവർത്തകരെ അടക്കം സെക്യൂരിറ്റി ജീവനക്കാർ പിടിച്ചുതള്ളി. അമൃത ചാനലിന്റെ മാധ്യമപ്രവർത്തകന് മർദ്ദനമേറ്റിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കാണ് ശിവശങ്കറിനെ മാറ്റിയത്. ഇവിടെ അത്യാഹിത വിഭാഗത്തിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ശിവശങ്കറിനെ ആശുപത്രിയിൽ നിന്നും മാറ്റുന്നതറിഞ്ഞ് പി.ആർ.എസ് ആശുപത്രിയുടെ മൂന്ന് കവാടങ്ങളിലും മാധ്യമപ്രവർത്തകരുണ്ടായിരുന്നു. എന്നാൽ ഈ മൂന്ന് വാതിൽ വഴിയും എത്തിക്കാതെ അത്യാഹിത വിഭാഗത്തിലെ വാതിലുകൾ വഴിയായിരുന്നു അദ്ദേഹത്തെ പുറത്തിറക്കിയത്. മാധ്യമപ്രവർത്തകർക്ക് ദൃശ്യം പകർത്താൻ കഴിയാത്ത രീതിയിലായിരുന്നു അദ്ദേഹത്തെ ജീവനക്കാർ പുറത്തിറക്കിയത്. ഇതിനിടെ ആംബുലൻസിലേക്ക് കയറ്റുന്ന ദൃശ്യങ്ങൾ പകർത്താൻ മാധ്യമപ്രവർത്തകർ എത്തിയപ്പോഴായിരുന്നു സെക്യൂരിറ്റിക്കാർ തടഞ്ഞത്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ വൈകിട്ടാണ് ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഫ്രോളജിസ്റ്റായ അദ്ദേഹത്തിന്റെ ഭാര്യയും ഇതേ ആശുപത്രിയിലാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ രാമമൂർത്തി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ശിവശങ്കറിന്റെ വീട്ടിലെത്തിയിരുന്നു. കസ്റ്റംസ് വാഹനത്തിന് അകത്ത് വച്ചാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെ ട്ടതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ശിവശങ്കറിനെ ആശുപത്രിയിലെത്തിച്ചതും ക സ്റ്റംസ് വാഹനത്തിലാണ്. പുതിയ കേസിലാണ് കസ്റ്റംസ് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതെന്നാണ് വിവരം. ശിവശങ്കറിന്റെ അറസ്റ്റ് ഈ മാസം 23 വരെ തടഞ്ഞ് ഹൈ ക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർ ജിയിലായിരുന്നു ഇടക്കാല ഉത്തരവ്. കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ട് പിറകെ ചോദ്യം ചെയ്യലിനായി ശിവശങ്കർ എൻഫോഴസ്‌മെന്റിന് മുന്നിൽ ഹാജരാകുകയും ചെയ്തിരുന്നു.