കോഴിക്കോട്- കഴുത്തും കാലും കാണിക്കുന്നത് നഗ്നതയല്ലെന്ന് വിവാഹ ഫോട്ടോകള്‍ വിവാദത്തിലായതിനെ തുടര്‍ന്ന് ദമ്പതികളുടെ വിശദീകരണം.
തങ്ങള്‍ ഒരിക്കലും നഗ്നത കാണിച്ചിട്ടില്ലെന്ന് ഫേസ്ബുക്കില്‍ കല്യാണ ഫോട്ടോകള്‍ക്ക് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ റിഷി കാര്‍ത്തികേയനും ഭാര്യ ലക്ഷ്മിയും അവകാശപ്പെട്ടു.
പുറമെ നിന്ന് ഫോട്ടോകള്‍ എടുക്കുമ്പോള്‍ എങ്ങനെ വസ്ത്രം ധരിക്കാതരിക്കുമെന്ന് ലക്ഷ്മി ചോദിക്കുന്നു. എന്റെ കഴുത്തോ കാലോ കാണിക്കുന്നത് ഒരിക്കലും നഗ്നതാ പ്രദര്‍ശനമല്ല. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ സദാചാര പോലീസിന്റെ വന്‍ വിമര്‍ശനമാണ് നേരിടേണ്ടിവന്നതെന്ന് ലക്ഷ്മി കൂട്ടിച്ചര്‍ത്തു.
ഇടുക്കി ജില്ലയിലെ വാഗമണ്‍ തേയിലത്തോട്ടത്തില്‍നിന്നെടുത്ത ഫോട്ടോകളാണ് വിവാദമായത്.